Tuesday, September 26, 2006

കടമ്മനിട്ടക്ക് നന്ദി,

കടമ്മനിട്ടയുടെ “ശാന്ത” ഈയിടെ അല്പം വായിച്ചു . . .

. . . . കുളികഴിഞ്ഞീറന്‍ പകര്‍ന്നു

വാര്‍കൂന്തല്‍ കോതിവകഞ്ഞു പുറകോട്ട് വാരിയിട്ടാ

വളക്കയ്യുകള്‍ മെല്ലെയിളക്കി,

ഉദാസീനഭാവത്തിലാക്കണ്ണിണയെഴുതി

യിളകുമാചില്ലികള്‍ വീണ്ടും കറുപ്പിച്ച്

നെറ്റിയിലഞ്ജനം ചാര്‍ത്തി

വിടരുന്ന പുഞ്ചിരീനാളം കൊളുത്തി

വരികെന്നരികത്ത് . . . . . .


ഈ വരികള്‍ എത്രവായിച്ചിട്ടും മതിവരുന്നില്ല. ഓരോ പ്രവശ്യം വായിക്കുമ്പോളും അവളെന്റെ അരികത്ത് എത്തുന്നു. കടമ്മനിട്ടയോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.

10 comments:

Deepu G Nair [ദീപു] said...

കടമ്മനിട്ടക്ക് നന്ദി

ലിഡിയ said...

നല്ല വരികള്‍..എല്ലാ ഭാവങ്ങളും എത്ര ലളിതമായ വാക്കുകളാല്‍ വരച്ചിട്ടിരിക്കുന്നു.ഇത് പ്രതിഭ.

-പാര്‍വതി.

കണ്ണൂരാന്‍ - KANNURAN said...

അടിയന്തിരാവസ്ഥ കാലത്ത് വളരെയധികം ഒച്ചപ്പാട് സൃഷ്ടിച്ച കവിതയായിരുന്നു ഇതു... പക്ഷെ ഇപ്പോഴും ശാന്തയുടെ സൌന്ദര്യം ഒട്ടും കുറഞ്ഞിട്ടില്ല.. കവിത വായിക്കാത്തവര്‍ ഉടന്‍ വായിക്കുക..

കണ്ണൂസ്‌ said...

ശാന്തയിലെനിക്കിഷ്ടപ്പെട്ടത്‌ വേറൊരീരടിയാണ്‌.

ഇല്ല, നമുക്കായൊരു സന്ധ്യ
രാപ്പാതിയല്ലാതെയിന്നെന്നിരിക്കിലും
വിസ്‌മയം പോലെ ലഭിക്കും നിമിഷത്തി-
നര്‍ത്ഥം കൊടുത്ത്‌ പൊലിപ്പിച്ചെടുക്ക നാം.

Unknown said...

നേരിട്ട് കാണുന്ന പ്രതീതി. മനോഹരമായ വരികള്‍. കടമ്മനിട്ടയല്ലേ? മോശം വരില്ലല്ലോ.

(ഓട്: ദീപുവിന് ബാച്ചിലര്‍ ക്ലബ്ബില്‍ അംഗത്വം വേണോ?)

Aravishiva said...

കടമ്മനിട്ടയുടെ കോഴിയെക്കുറിച്ചുള്ളൊരു കവിത (ക്ഷമിയ്ക്കൂ...പേരെനിയ്ക്കോര്‍മ്മയില്ല)ഒരിയ്ക്കല്‍ പുള്ളി തന്നെ ചൊല്ലിക്കേള്‍ക്കാനുള്ള ഭാഗ്യം എനിയ്ക്കു ലഭിച്ചിട്ടുണ്ട്...പിന്നീട് അദ്ദേഹത്തിന്റെ ശൈലി പലരും അനുകരിച്ച് കണ്ടിട്ടുണ്ട്..എന്തായാലും മലയാളിയ്ക്ക് അഭിമാനിയ്ക്കാന്‍ വകയുള്ളൊരു കവിയാണദ്ദേഹം..അദ്ദേഹത്തെ വീണ്ടും ഓര്‍ക്കാന്‍ ദീപുവിന്റെ ബ്ലോഗ് സഹായിച്ചു...നന്ദി..

പാപ്പാന്‍‌/mahout said...

കോഴിയെപ്പറ്റിയുള്ള കടമ്മനിട്ടക്കവിതയുടെ പേരാണ് ......... “കോഴി”!!!!!

“തള്ളക്കോഴി പറഞ്ഞുതുടങ്ങീ...
കൊക്കൊക്കൊക്കൊക്കൊ...”

മുസാഫിര്‍ said...

കടമ്മനിട്ടയുടെ മനോഹരമായ വരികള്‍.വിവാഹിതരിലോ ബാച്ചിലേര്‍സ് ക്ല്ബ്ബിലോ ആണു വരേണ്ടിരിരുന്നത് എന്നു തോന്നുന്നു.

Santhosh said...

വീണ്ടുമോര്‍മ്മിപ്പിച്ചതിന് നന്ദി, ദീപൂ. കടമ്മനിട്ടക്കവിതകളുടെ ക്യാസറ്റ് തപ്പിയെടുക്കട്ടെ.

qw_er_ty

[ nardnahc hsemus ] said...

ഇയ്യാം പാറ്റകള്‍ പുറ്റുപൊട്ടിച്ച് പുറത്തുവന്നിരിയ്ക്കുന്നു... ഒന്നിനെപ്പിടിച്ച് പരിശോധിച്ച് നോക്ക്... മഴക്കാറിന്റെ നിറം ഒന്നിന്റേയും അടിവയറ്റിലില്ലേ???

അറ്റുപോയ തലയ്ക്കുനേരെ ഇഴയുന്ന ജഡം പോലെ അസ്തമിയ്ക്കുന്ന സന്ധ്യ...

അങനെ ഒരുപാട്, ആവേശത്തോടെ പാടിയിരുന്ന ഒരുപാട് വരികള്‍‍...

പത്മരാജന്‍, കടമ്മനിട്ട, രവീന്ദ്രന്‍ മാഷ്,
മരിച്ചുപോയ ഇങനെയുള്ള ചിലരെ ഓര്‍ക്കുമ്പോള്‍ ശരിയ്ക്കും മനസ്സ് വിങ്ങും...