Sunday, December 31, 2006

പുതുവത്സരാശംസകള്‍


ബൂലോക മലയാളത്തിലെ എല്ലാ ബ്ലോഗന്മാര്‍ക്കും ബ്ലോഗിനികള്‍ക്കും എന്റെ വക നവവത്സരാശംസകള്‍ നേരുന്നു.

Friday, October 27, 2006

ബ്ലോഗര്‍ ബീറ്റാ

ബ്ലോഗര്‍.കോമിന്റെ പുതിയ പതിപ്പിന്റെ ബീറ്റാ പുറത്തിങ്ങി. കൂടുതല് വിവരങ്ങള്‍ക്കും പുതിയ പതിപ്പിലേക്ക് മാറാനും ബ്ലോഗര്‍ ബീറ്റാ സന്ദര്‍ശിക്കുക. ഒരു പക്ഷെ എല്ലാവരും കണ്ടു കാണും, ബ്ലോഗാന്‍ ഒന്നുമില്ലാത്തതിനാലും പരദൂഷണപ്രിയനായതിനാലും സെര്‍ച്ചിലെവിടെയോ കണ്ടത് അങ്ങ് കാച്ചുന്നു.


NB : ബ്ലോഗര്‍ ബീറ്റയിലേക്കു മാറുന്നതിനു മുന്‍പ് ഈ താള്‍ ഒന്നു നോക്കുന്നത് നന്നായിരിക്കും,
ബീറ്റ വേര്‍ഷനില്‍ കുറേ പോരായ്മകളുണ്ടെന്നു തോന്നുന്നു.

Tuesday, September 26, 2006

കടമ്മനിട്ടക്ക് നന്ദി,

കടമ്മനിട്ടയുടെ “ശാന്ത” ഈയിടെ അല്പം വായിച്ചു . . .

. . . . കുളികഴിഞ്ഞീറന്‍ പകര്‍ന്നു

വാര്‍കൂന്തല്‍ കോതിവകഞ്ഞു പുറകോട്ട് വാരിയിട്ടാ

വളക്കയ്യുകള്‍ മെല്ലെയിളക്കി,

ഉദാസീനഭാവത്തിലാക്കണ്ണിണയെഴുതി

യിളകുമാചില്ലികള്‍ വീണ്ടും കറുപ്പിച്ച്

നെറ്റിയിലഞ്ജനം ചാര്‍ത്തി

വിടരുന്ന പുഞ്ചിരീനാളം കൊളുത്തി

വരികെന്നരികത്ത് . . . . . .


ഈ വരികള്‍ എത്രവായിച്ചിട്ടും മതിവരുന്നില്ല. ഓരോ പ്രവശ്യം വായിക്കുമ്പോളും അവളെന്റെ അരികത്ത് എത്തുന്നു. കടമ്മനിട്ടയോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.

Friday, May 26, 2006

പുതു ചൊല്ലുകള്‍

▄ ബസ്റ്റോപ്പിനടുത്ത് നിന്നാല്‍ ബസ് വരും പക്ഷെ ഫുള്‍സ്റ്റോപ്പിനടുത്ത് നിന്നാല്‍ ഫുള്‍ വരുമോ....?

▄ പത്രം ഇടുന്നവന്‍ പത്രക്കാരന്‍ , പാല്‍ ഇടുന്നവന്‍ പാല്‍ക്കാരന്‍ , അപ്പോള്‍ ഭിക്ഷ ഇടുന്നവന്‍ ഭിക്ഷക്കാരന്‍ ആണോ.....?